Deshabhimani

ട്രാക്ടറും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

accident
വെബ് ഡെസ്ക്

Published on Sep 30, 2026, 09:34 AM | 1 min read

എറണാകുളം : ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. എറണാകുളം വില്ലാൻചിറയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ട്രാക്ടർ എതിർ ദിശയിൽ വന്ന കാറിലിടിക്കുകയായിരുന്നു. സത്യ, പ്രദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.


കോതമംഗലം നേര്യമംഗലം റോഡിൽ വച്ചായിരുന്നു അപകടമുണ്ടായത്. പാറപ്പൊട്ടിക്കാൻ ആവശ്യമായ യന്ത്രങ്ങൾ ഘടിപ്പിച്ചിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ റോഡിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഗുതുതരമായി പരുക്കേറ്റ യുവാക്കൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു.


ഇരുവരുടെയും മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home