മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ സഹ്റ മൻസൂരി

റാബത്ത്: മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്. ഫാത്തിമ സഹ്റ മൻസൂരിയെ (50) രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി രാജാവ് മുഹമ്മദ് ആറാമൻ നിയമിച്ചു. മൻസൂരിയോട് പുതിയ സർക്കാർ രൂപീകരിക്കാൻ രാജ കൊട്ടാരം ആവശ്യപ്പെട്ടു.
അറബ് ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് മൻസൂരി. ടുണീഷ്യൻ പ്രധാനമന്ത്രിയായിരുന്ന നജ്‌ല ബൗഡൻ ആണ് ഈ പദവിയിലെത്തിയ ആദ്യ അറബ് വനിത. 2021 ഒക്ടോബർ മുതല്‍ 2023 ആഗസ്ത് വരെയായിരുന്നു നജ്‌ല ബൗഡ കാലാവധി . "നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത, സർക്കാരിനെ നയിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നത്. ഇത് എനിക്ക് മാത്രമല്ല, മൊറോക്കോയിലെ എല്ലാ സ്ത്രീകൾക്കും അഭിമാന നിമിഷമാണ്" നിയമനത്തിന് ശേഷം മൻസൂരി ടെലിവിഷൻ സന്ദേശത്തിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ മൻസൂരിയുടെ 'ഓതെന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർടി' ആകെയുള്ള 395 സീറ്റുകളിൽ 97 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കേവല ഭൂരിപക്ഷത്തിന് 198 സീറ്റുകൾ ആവശ്യമുള്ളതിനാൽ മറ്റു പാർട്ടികളുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കുകയാണ് എൽ മൻസൂരിയുടെ ആദ്യ ദൗത്യം. 2030-ൽ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ശതകോടി ഡോളർ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ പുതിയ സർക്കാരായിരിക്കും.









0 comments