Deshabhimani

പെരുമ്പാവൂരിൽ ലഹരിവേട്ട; ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

heroin seized from perumbavoor
വെബ് ഡെസ്ക്

Published on Nov 11, 2026, 07:39 AM | 1 min read

പെരുമ്പാവൂർ: പെരുമ്പാവൂരിലെ മഞ്ഞപ്പെട്ടിയിൽ വൻ ലഹരിവേട്ട. ഹെറോയിനുമായി എത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. അസാം, നൗക സ്വദേശികളായ അജ്ഹറുൾ ഇസ്‍ലാം ഹരികുൾ ഇസ്‍ലാം എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 60 ​ഗ്രാം ഹെറോയിൻ ഇവരിൽ നിന്നും പിടിച്ചെടുത്തു. അഞ്ച് സോപ്പുപെട്ടികളിലാക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ഒരു ബോക്സ് ഏകദേശം ഒന്നരലക്ഷം രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതികൾ പൊലീസിനോടു സമ്മതിച്ചു.


അസാമിൽ നിന്നും ട്രെയിൻ മാർ​ഗമാണ് മയക്കുമരുന്ന് പെരുമ്പാവൂരിൽ എത്തിച്ചിരുന്നതെന്നും പ്രതികൾ മൊഴി നൽകി. പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ലഹരിവേട്ട നടത്തിയത്. ഫോൺ മാർ​ഗമായിരുന്നു ഇവർ കച്ചവടം നടത്തി വന്നിരുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി മഞ്ഞപ്പെട്ടിയിൽ മയക്കുമരുന്നു വിൽപന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home