ad
Deshabhimani

കോട്ടയത്ത് കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

mdma
വെബ് ഡെസ്ക്

Published on Jun 26, 2026, 08:40 AM | 1 min read

കോട്ടയം: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. പൊൻകുന്നത്ത് വച്ച് പത്ത് ലക്ഷത്തോളം രൂപ വിപണി വിലവരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന സ്വദേശി നിബിൻ എം ബി, തൃക്കൊടിത്താനം സ്വദേശി ഹാഷിം ലബ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് കാൽ കിലോയോളം വരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.


ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പ്രതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡായ 'ഡാൻസാഫും' പൊൻകുന്നം പൊലീസും സംയുക്തമായി നടത്തിയ സാഹസിക നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.


പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കാറിന്റെ ഡ്രൈവർ സീറ്റിന്റെ വലതുവശത്തെ ഡോർ പാഡിനുള്ളിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. എന്നാൽ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ പോലീസ് ഇത് കണ്ടെത്തുകയായിരുന്നു.


കോട്ടയത്തെയും പരിസരപ്രദേശങ്ങളിലെയും സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ബംഗളൂരുവിൽ നിന്ന് ഇവർ ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതികൾക്ക് പിന്നിൽ വലിയൊരു ലഹരിമാഫിയ തന്നെയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home