ട്രെയിനിൽ യാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; ടിടിഇ പിടിയിൽ

പ്രതീകാത്മകചിത്രം
പാലക്കാട് : ട്രെയിനിൽ വച്ച് യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ടിടിഇ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജു ആണ് പിടിയിലായത്. ഇന്നലെ പകൽ 3.30ഓടെയാണ് സംഭവം. നിസാമുദ്ദീൻ എക്സ്പ്രസിൽ വച്ച് തൃശൂരിനും വള്ളത്തോൾ നഗറിനും ഇടയിൽ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ടിടിഇ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതിയും ഭർത്താവും ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ റിസർവേഷൻ കോച്ചിൽ വച്ചാണ് സംഭവംസംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.









0 comments