Deshabhimani

മറ്റൊരു സൃഹൃത്തിനെയും ലക്ഷ്യം; അപകടം മനസ്സിലാക്കി എത്താത്തതിനെ തുടർന്ന് രക്ഷപ്പെട്ടു, ഉമർ നിരവധി കേസിൽ പ്രതി

sreekaryam

കൊല്ലപ്പെട്ട അഭിറാം

വെബ് ഡെസ്ക്

Published on Nov 03, 2026, 06:47 AM | 1 min read

കഴക്കൂട്ടം: ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാ‌ർഥിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവിരങ്ങൾ പുറത്ത്. പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ മധുവിന്റെയും ധർമജയുടെയും മകനായ അഭിറാമിന്റെ (17) മൃതദേഹമാണ് പാങ്ങപ്പാറ പേരൂർ അങ്കണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തിങ്കൾ വൈകിട്ട് അഞ്ചോടെ കണ്ടെത്തുന്നത്. ശ്രീകാര്യം സ്വദേശി ഉമർ (23), അഭിരാമിന്റെ സഹപാഠി പതിനാറുകാരിയായ പെൺകുട്ടി, 17കാരൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.


പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡിയിലൂടെ ചാറ്റ് ചെയ്താണ് അഭിരാമിനെ സുഹൃത്തുക്കൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു. കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.


ഞായർ പകൽ മൂന്നോടെ സുഹൃത്തുക്കൾ വിളിക്കുന്നുവെന്ന് പറഞ്ഞാണ് അഭിരാം ഫോണുമായി വീട്ടിൽനിന്ന്‌ പുറത്തുപോയത്. പാങ്ങപ്പാറയിലേക്ക് പോകുകയാണെന്നാണ് വീട്ടിൽ പറഞ്ഞത്. രാത്രി ഏറെ വൈകിയതോടെ അച്ഛൻ മധു ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പൊലീസ് അഭിരാമിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലും അവർക്കറിയില്ലെന്ന് പറഞ്ഞു. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെക്കുറിച്ച് സൂചന ലഭിച്ചു.


തിങ്കൾ പകൽ 11ഓടെ പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം. സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കുകെട്ട് കരിയിലകൊണ്ട് മൂടിയ നിലയിലായിരുന്നു.


കസ്റ്റഡിയിലുള്ള 17കാരനാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. മൃതദേഹം മറവുചെയ്യാനാണ് തന്നെ വിളിച്ചുവരുത്തിയതെന്നാണ് ഉമറിന്റെ മൊഴി. അഭിറാമിന്റെ മറ്റൊരു സൃഹൃത്തിനെയും സംഘം ലക്ഷ്യമിട്ടതായി വിവരമുണ്ട്. ഈ സുഹൃത്തിനെ ഫോണിൽവിളിച്ച് വരാൻ ആവശ്യപ്പെട്ടെങ്കിലും അപകടം മനസ്സിലാക്കി എത്തിയില്ലെന്നാണ് വിവരം. ഉമർ നിരവധി കേസിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു. ​അഭിറാമിന്റെ അമ്മയും സഹോദരിയും ഗൾഫിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home