ഊരകം ഇരട്ടക്കൊലപാതകം; പ്രതിയ്ക്ക് ട്രിപ്പിൾ ജീവപര്യന്തം

തൃശൂർ: നാടിനെ നടുക്കിയ ഊരകം ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം. റോഡരികിലിട്ട് കാർ റിപ്പയര്‍ ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ പെല്ലിശ്ശേരി സ്വദേശി ചന്ദ്രനേയും മകൻ ജിതിൻ കുമാറിനെയും കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പെല്ലിശ്ശേരി സ്വദേശി വേലപ്പനാണ് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
തൃശൂർ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ജഡ്ജ് കെ കമനീസാണ് ശിക്ഷ വിധിച്ചത്. രണ്ട് കൊലപാതകകുറ്റത്തിന് രണ്ട് ജീവപര്യന്തം ശിക്ഷിച്ചത്. പട്ടികജാതി വർഗ അതിക്രമത്തിന് ഒരു ജീവപര്യന്തവും ശിക്ഷിച്ചു. 20.5 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ നാലര വർഷം കൂടി ശിക്ഷ അനുഭവിക്കണം.
ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെല്ലിശ്ശേരിയിൽ 2022 നവംബർ 28 ന് രാത്രിയിലായിരുന്നു സംഭവം. അച്ഛനേയും മകനേയും കൊലപ്പെടുത്തിയതിലൂടെ രണ്ട് കുടുംബങ്ങൾ അനാഥമായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ കൃഷ്ണനാണ് ഹാജരായത്.










0 comments