അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് ബ്ലോക്കില്‍പ്പെട്ടു; ചികിത്സ വൈകി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി യുവാവ് മരിച്ചു. പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ചികിത്സ വൈകിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
വെള്ളാമരി ഉന്നതിയിലെ സജീവ് കുമാർ ആണ് മരിച്ചത്. യുവാവിനെ വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചുരത്തിൽ മരം വീണ് ഗതാഗത തടസമുണ്ടായത്. രോഗിയുമായി പോയ ആംബുലൻസ് ഒരു മണിക്കൂറോളമാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്.










0 comments