ad
Deshabhimani

ഇടുക്കിയിൽ വീണ്ടും മരണം; കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

kolahalamedu rain havoc

കോലാഹലമേട്ടിൽ മണ്ണിടിച്ചിലിൽ തകർന്ന വീട്

വെബ് ഡെസ്ക്

Published on Aug 01, 2026, 10:13 AM | 1 min read

ഇടുക്കി: കനത്തമഴയെ തുടർന്ന് വാ​ഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. വൈക്കം സ്വദേശിയായ ഇദ്ദേഹം ബന്ധുവീട്ടിൽ എത്തിയതായിരുന്നു. നാല് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.


കാലവർഷക്കെടുതിയിൽ ഇതുവരെ മൂന്നുമരണമാണ് സ്ഥിരീകരിച്ചത്. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് ജോണിയുടെ മകൻ ജോസഫിൻ (24) മരിച്ചു. ജോണിയുടെ ഭാര്യ റെജീനായ്ക്കു വേണ്ടി തെരച്ചിൽ തുടരുന്നു.


ഇടുക്കി പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞു. സ്റ്റേഷനുള്ളിൽ ചെളിയും മണ്ണും അടിഞ്ഞിരിക്കുകയാണ്. പാഞ്ചാലിമേട് താഴ്‍വാരം റിസോർട്ടിന്റെ മതിലിടിഞ്ഞ് വീണു. പശുപ്പാറയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home