താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാലാണ് ചുരം വഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല. ഇവ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടും. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തിവിടൂവെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു.
സാങ്കേതികത്വത്തിന്റെ പേരിൽ കാലതാമസം നേരിട്ട ചുരത്തിലെ മൂന്ന് ഹെയർപിൻ വളവുകൾക്ക് അരികിലെ മരങ്ങൾ മുറിച്ചുമാറ്റി. ഏറ്റവും വീതിക്കുറവുള്ള 6, 7, 8 വളവുകൾ വീതികൂട്ടുന്നതിന് മുന്നോടിയായി പിഡബ്ല്യുഡി എൻഎച്ച് വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റിയത്. സർവേ സ്‌കെച്ച് പ്രകാരം അടയാളപ്പെടുത്തിയ പാതയോരത്തെ 393 മരങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വളവ് നവീകരണത്തിന് കരാറേറ്റെടുത്ത ഡൽഹി ആസ്ഥാനമായുള്ള ചൗധരി കൺസ്ട്രക്ഷൻ കമ്പനി മുറിക്കുന്നത്.








0 comments