മുഖ്യമന്ത്രി പിണറായി വിജയൻ ജി സുധാകരനെ സന്ദർശിച്ചു

മാന്നാർ: ശുചിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും സിപിഐ എം മുതിർന്ന നേതാവുമായ ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജൻ സന്ദർശിച്ചു. വ്യാഴം രാത്രി 8.15 ഓടൊണ് മുഖ്യമന്ത്രി പറവൂരിലെ വീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റിലധികം ചെലവഴിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം എറണാകുളത്തിന് മടങ്ങിയത്.

കൊല്ലത്ത് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി ആലപ്പുഴയിലെത്തിയത്. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എച്ച് സലാം എന്നിവരും ഒപ്പമുണ്ടായിരുന്നു.








0 comments