രാഹുലിന് കുരുക്ക് മുറുകുന്നു; മൊഴി നൽകാൻ തയാറെന്ന് രണ്ടാമത്തെ പരാതിക്കാരിയും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡനപരാതി നൽകിയ രണ്ടാമത്തെ യുവതിയും മൊഴി നൽകും. കേസുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് മെയിൽ വഴി യുവതി അന്വേഷണ സംഘത്തെ അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് കേസിലെ അന്വേഷണ ചുമതല. അന്വേഷണവുമായി സഹകരിക്കുമെന്ന് യുവതി അറിയിച്ചതോടെ കേസിൽ രാഹുലിന് കുരുക്ക് മുറുകുകയാണ്. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ 23 കാരിയായ യുവതി നൽകിയ പരാതിയിലൂടെ ഗുരുതര കുറ്റകൃത്യങ്ങളാണ് പുറത്തുവന്നത്. രാഹുലിന്റെ പ്രവൃത്തികള്‍ ജീവിതത്തെ തകര്‍ത്തെന്നും ഭയത്തിലും മാനസിക പ്രശ്നങ്ങളിലൂടെയും കടന്നുപോകുകയാണെന്നും യുവതി പറയുന്നു. രാഹുലിന്റെ കൂടെയുള്ള ക്രിമിനല്‍ ശക്തികളെ ഭയമുണ്ട്. അതിജീവിതമാരെ നിഷ്ഠൂരമായി അപമാനിക്കുകയാണ് അവർ ചെയ്യുന്നത്. സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങളിലൂടെ ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ലൈംഗിക കുറ്റവാളിയാണ് രാഹുൽ.
വിവാഹാഭ്യര്‍ഥന നടത്തിയ ശേഷം സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. -ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ് ഹോം സ്റ്റേയിൽ വിളിച്ചുവരുത്തി. ഫെന്നി നൈനാനായിരുന്നു കാർ ഓടിച്ചത്. അകത്ത് കയറിയ ഉടനെ ലൈംഗികാതിക്രമം നടത്തി. ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും പീഡിപ്പിച്ചു. ഭയാനകമായി ആക്രമിച്ചു. അതിനുശേഷം പാനിക് അറ്റാക്ക് ഉണ്ടായപ്പോള്‍ ശ്വാസം കിട്ടാതെപോയി. തുടർന്ന് മരുന്ന് കഴിക്കേണ്ടി വന്നു. എന്നിട്ടും അതേ അവസ്ഥയില്‍ അയാള്‍ പിന്നെയും ആക്രമിച്ചു.
ഇത്രയും ക്രൂരതയ്ക്ക് ശേഷം വിവാഹവാഗ്ദാനം സംബന്ധിച്ച് ചോദിച്ചപ്പോള്‍, ആരെയും വിവാഹം ചെയ്യാനുള്ള ഉദ്ദേശമില്ലെന്നും തന്റെ രാഷ്ട്രീയജീവിതം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ നോക്കാനുള്ളതല്ലെന്നും പറഞ്ഞു. ഇങ്ങനെ തകര്‍ത്തിട്ടും ഒന്നും സംഭവിച്ചില്ലെന്ന പോലെ, ‘പോയാലോ’ എന്ന് മാത്രമാണ് അയാള്‍ പറഞ്ഞത്. ശരീരാവസ്ഥയോ മാനസിക നിലയോ കുറിച്ചു ഒരു വാക്കുപോലും പറഞ്ഞില്ല. ഒരു മാസം മുഴുവന്‍ അയാള്‍ വിളിച്ചതേയില്ല. പിന്നീടൊന്നും സംഭവിച്ചില്ല എന്നപോലെ തിരികെ ബന്ധപ്പെട്ടു വീണ്ടും സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ നിരസിച്ചപ്പോള്‍, ‘നിന്നെ ഗര്‍ഭിണിയാക്കണം' എന്ന മെസേജ് അയച്ചു. ഈ ആവര്‍ത്തിച്ചുള്ള സന്ദേശങ്ങളും ആവശ്യങ്ങളും ഭീതിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.








0 comments