ad
Deshabhimani

ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ; സ്കൂളും കോളേജുകളും 'ലിപ്‌സ്റ്റിക്ക് ഫ്രീ' ആക്കാൻ ക്യാമ്പയിന്‍

Lipstick Cosmetics

Representative Image | AI

avatar
സ്വന്തം ലേഖിക

Published on Jun 15, 2026, 09:19 AM | 1 min read

കൊല്ലം: കുട്ടികളിലെ സൗന്ദര്യവർധക വസ്തുക്കളുടെ അപകടകരമായ ഉപയോഗത്തിനെതിരെ കൊല്ലം ജില്ലാ ശിശുക്ഷേമസമിതി നടത്തുന്ന പ്രചാരണം സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നു. സൗന്ദര്യവർധക വസ്തുക്കളിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ കുട്ടികളിൽ കുടൽ കാൻസറിനു കാരണമാകുന്നെന്ന് നേരത്തെ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുണ്ടായിരുന്നു.


എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ സൗന്ദര്യ പദ്ധതിയിൽ നടത്തിയ റെയ്ഡിൽ ലിപ്‌സ്‌റ്റിക്, ഐലൈനർ, ഐഷാഡോ, ബ്ലഷ്, ഫേസ് ക്രീം തുടങ്ങിയവയിൽ മെർക്കുറി, കാഡ്മിയം, ക്രോമിയം ആഴ്‌സനിക്, ലെഡ് എന്നിവ ഉൾപ്പെടെയുള്ള മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. ഇവയിൽ അനുവദനീയമായതിന്റെ 1200 ഇരട്ടിയിലധികം മെർക്കുറിയുടെ അളവ് കണ്ടെത്തി. ലിപ്‌സ്റ്റിക്കിന്റെ നിറം കൂട്ടാനും കേടാകാതിരിക്കാനും ഉപയോഗിക്കുന്ന മെർക്കുറി നാഡി വ്യവസ്ഥയെ തകരാറിലാക്കുകയും ഓർമക്കുറവ്, തലവേദന എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ആഴ്സനിക്കാകട്ടെ നാഡിവ്യൂഹത്തെയും ഹോർമോൺ വ്യവസ്ഥയെയും നശിപ്പിക്കും.


വൃക്കകളെ തകരാറിലാകുന്ന കാഡ്മിയവും ലിപ്‌സ്റ്റിക്ക് ഈട് നിൽക്കുന്നതിനു ഉപയോഗിക്കുന്ന ലെഡ് കാൻസറിനും ഇടയാക്കും. തുടർന്നാണ്‌ സ്കൂൾ, കോളേജ് ക്യാമ്പസുകൾ ലിപ്‌സ്റ്റിക്ക് ഫ്രീ ആക്കാൻ സമിതിയും ബാലാവകാശ കമീഷനും കൈകോർക്കുന്നത്.


കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കുടൽ കാൻസർ ബാധിതരായ കുട്ടികളുടെ എണ്ണം അടുത്തിടെയായി കൂടുതലാണെന്ന് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിന്റെ പഠന റിപ്പോർട്ടുണ്ട്‌. ജില്ലാ ശിശുക്ഷേമസമിതി ബോധവൽക്കരണം ആരംഭിച്ചതിന്‌ കാരണം ഇതാണ്‌. ബോധവൽക്കരണ ക്ലാസുകൾ പൂർത്തിയാക്കിയ സ്ഥാപനങ്ങളെ ‘ലിപ്‌സ്റ്റിക് ഫ്രീ ക്യാമ്പസായി പ്രഖ്യാപിക്കും. തുടർന്ന് രക്ഷിതാക്കൾക്കു ബോധവൽക്കരണം നൽകും.


സ്കൂളുകൾക്കു പുറമേ, റെസിഡെന്റ്‌സ് അസോസിയേഷനിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും വിവിധ സംഘടനകളിലും ബോധവൽക്കരണ ക്ലാസ് നടത്തും. സ്കൂളുകളുടെ സമീപം സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന കടകളിൽ പരിശോധനയും നടത്തും.


ബോധവൽക്കരണ പദ്ധതിയെക്കുറിച്ച്‌ ബാലാവകാശ കമീഷനുമായി സംസാരിച്ചെന്ന്‌ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻദേവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home