സോനം വാങ്ചുക്കിന് പിന്തുണയറിയിച്ച് നടൻ ടൊവിനോ തോമസ്

തിരുവനന്തപുരം: ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് പിന്തുണയറിയിച്ച് നടൻ ടൊവിനോ തോമസ്. സമരവേദിയിൽനിന്നുള്ള സോനം വാങ്ചുക്കിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ് താരം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
വാങ്ചുക്കിന്റെ നിരാഹാര സമരം 18ാം ദിവസത്തിലെത്തുകയും ആരോഗ്യനിലയിൽ ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടന്റെ പ്രതികരണം.
നടന്‍ പ്രകാശ് രാജ് ആദ്യം മുതൽ സമരത്തിനും വാങ്ചുക്കിനും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. പ്രകാശ് രാജ് ജന്തർ മന്തറിലെ സമരവേദിയിലെത്തി പിന്തുണ അറിയിക്കുകയും ജൂലൈ 20ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നടി സീനത്ത് അമനും വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയാണെന്നും സമാധാനപരമായ സമരത്തോട് കേന്ദ്ര സർക്കാർ ചർച്ചയിലൂടെ പ്രതികരിക്കണമെന്നും സീനത്ത് അമൻ ആവശ്യപ്പെട്ടു.
ഓമി വൈദ്യ, ശ്രേയ ധന്വന്തരി, നസീറുദ്ദീൻ ഷാ, രത്ന പാഠക് ഷാ, നടൻ അഭയ് ഡിയോൾ എന്നിവരും വാങ്ചുക്കിനും സമരാവശ്യങ്ങൾക്കും പിന്തുണ അറിയിച്ചിരുന്നു.
നിരാഹാരം ആരംഭിച്ചതിന് ശേഷം വാങ്ചുക്കിന്റെ ഭാരം ഒമ്പത് കിലോയോളം കുറഞ്ഞതായാണ് സിജെപി അറിയിച്ചത്. വാങ്ചുകിന് ആവശ്യമായ വൈദ്യസഹായം നൽകണമെന്ന് ഡൽഹി ഹൈക്കോടതി കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെയാണ് സോനം വാങ്ചുക്ക് ജന്തർമന്തറിൽ അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.










0 comments