ad
Deshabhimani

രോഹിത്തിന്റെ ഏകദിന ഭാവി അനിശ്ചിതത്വത്തിൽ? ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം അവസാന മത്സരമായേക്കും

ROHITH

Photo Credit:ICC

വെബ് ഡെസ്ക്

Published on Jul 16, 2026, 10:48 PM | 1 min read

കാർഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 26 റൺസ് മാത്രം നേടിയതോടെ രോഹിത് ശർമ്മയുടെ ഏകദിന ഭാവി കൂടുതൽ സങ്കീർണതയിലേക്ക്. 39-കാരനായ രോഹിത്തിന് 2027-ലെ ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരാൻ സാധിക്കുമോ എന്ന കാര്യത്തിൽ ബിസിസിഐ സെലക്ടർമാർക്ക് വലിയ സംശയമുണ്ട്.


യുവതാരം യശസ്വി ജയ്‌സ്വാളിനെപ്പോലെയുള്ള മികച്ച ഫോമിലുള്ള താരങ്ങൾ അവസരം കാത്ത് പുറത്തിരിക്കുമ്പോഴാണ് രോഹിത്തിന്റെ മോശം ഫോം ഇന്ത്യൻ ടീം മാനേജ്‌മെന്റിന് തലവേദനയാകുന്നത്.


ജൂലൈ 19-ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം രോഹിത്തിന്റെ ഈ ഫോർമാറ്റിലെ അവസാന മത്സരമായേക്കുമെന്ന് വാർത്താ ഏജൻസിയായ പി.ടിഐ റിപ്പോർട്ട് ചെയ്യുന്നു.


ഈ പരമ്പരയോടെ രോഹിത്തിനെ ഒഴിവാക്കി മുന്നോട്ട് പോകാനാണ് സെലക്ടർമാരുടെ തീരുമാനമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ എട്ട് ഏകദിനങ്ങളിൽ നിന്ന് വെറും 241 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. സ്ട്രൈക്ക് റേറ്റിലും ശരാശരിയിലും വലിയ ഇടിവാണ് താരത്തിനുള്ളത്.


യശസ്വി ജയ്‌സ്വാളിന് വരാനിരിക്കുന്ന പരമ്പരകളിൽ കൂടുതൽ അവസരങ്ങൾ നൽകാനാണ് സെലക്ടർമാരുടെ തീരുമാനം. സെപ്റ്റംബറിൽ വെസ്റ്റിൻഡീസിനെതിരായ ഹോം പരമ്പര മുതൽ പുതിയ താരങ്ങളെ വളർത്തിക്കൊണ്ടുവരാനാണ് ബിസിസിഐയുടെ പദ്ധതി.


വിരാട് കോഹ്‌ലിയുടെ ഫോമും ഫിറ്റ്‌നസും കണക്കിലെടുത്ത് അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ ഹെഡ് കോച്ച് ഗൗതം ഗംഭീറും അജിത് അഗാർക്കറും അനുകൂലമാണെങ്കിലും രോഹിത്തിന്റെ കാര്യത്തിൽ അവർക്ക് ഭിന്നാഭിപ്രായമാണുള്ളത്.


രോഹിത്തിനോട് വിരമിക്കാൻ സെലക്ടർമാർ നേരിട്ട് നിർദ്ദേശിച്ചിട്ടില്ലെങ്കിലും, ടീമിന്റെ വരുംകാല പദ്ധതികളിൽ അദ്ദേഹം ഉൾപ്പെടുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കരിയറിനെക്കുറിച്ച് ഇനി തീരുമാനമെടുക്കേണ്ടത് രോഹിത് തന്നെയാണ്.


നേരത്തെ ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കൽ വിഷയത്തിലും രോഹിത്തും സെലക്ഷൻ കമ്മിറ്റിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഏകദിന ഫോർമാറ്റിലും അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമുള്ള രോഹിത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home