ടോൾ ബൂത്തിൽ യൂത്ത് നേതാക്കളുടെ അഴിഞ്ഞാട്ടം; ഗതാഗത കുരുക്കിൽ യാത്രക്കാർ വലഞ്ഞു

കുറ്റിപ്പുറം: ദേശീയപാതയിലെ വെട്ടിച്ചിറ ടോൾ ബൂത്തിൽ യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കളുടെ അഴിഞ്ഞാട്ടം. യാത്രക്കാർ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ വലഞ്ഞു. കെഎസ്‌യു സംസ്ഥാന ട്രഷറർ ആദിൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഇസ്താഫ് എന്നിവരാണ് ഒരുമണിക്കൂർ ടോൾ ബൂത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യാത്രക്കാരെ ബുദ്ധിമുട്ടാക്കിയത്.
ടോൾ ബൂത്തിലെ ജീവനക്കാർ മോശമായി പെരുമാറി എന്ന് ആരോപിച്ച് ഇവർ വാഹനത്തിൽ നിന്ന് ഇറങ്ങുകയും റോട്ടിൽ കുത്തിയിരിക്കുകയും ചെയ്തതോടെ ടോൾ ബൂത്തിൽ വാഹനങ്ങളുടെ വലിയ നിരയുണ്ടായി. വിവരമറിഞ്ഞു കാടാമ്പുഴ പോലീസ് എത്തിയെങ്കിലും ഇവരെ തടയാൻ ശ്രമിച്ചില്ല. ഇവർ ടോൾ ബൂത്തിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതോടെ ടോൾ ബൂത്ത് പൂർണമായും സ്തംഭിച്ചു.
ഇതിനിടയിൽ ഇവർ ജീവനക്കാരെ വെല്ലുവിളിച്ച് ടോൾ ഗേറ്റ് ഉയർത്തി വാഹനങ്ങൾ കടത്തിവിടാൻ ശ്രമിക്കുകയും ചെയ്തു. അവസാനം മണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് ഇടപെട്ട് നേതാക്കളെ ശാന്തമാക്കി ശേഷമാണ് ഇവർ വാഹനമെടുത്ത് പോയത്









0 comments