ad
Deshabhimani

print edition ജീവൻ നഷ്ടമായത്‌ 950 അമ്മമാർക്ക്‌

PREGNANT LADY

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Feb 25, 2026, 12:01 AM | 1 min read

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷക്കാലം, സർക്കാർ ആശുപത്രികളിൽ പ്രസവവേളയിലും പൂർണ ഗർഭിണിയായിരിക്കുമ്പോഴും ജീവൻ നഷ്ടമായത്‌ 950 അമ്മമാർക്ക്. ചികിത്സാ പിഴവ്‌ മൂലവും യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനാലും 16 പേർക്കാണ് ജീവൻ നഷ്ടപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോചെയ്തത്‌. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനോ യുഡിഎഫ് സർക്കാർ ഇടപെട്ടില്ലെന്ന് മാത്രമല്ല, വേണ്ടത്ര ജീവനക്കാരെയും നിയമിച്ചില്ല. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 1438 നഴ്‌സുമാർ വേണ്ടിടത്ത്‌ 831 ഒഴിവുകളാണ്‌ ഉണ്ടായിരുന്നത്‌. പകുതി ആളുകൾപോലുമില്ലാതെയാണ്‌ അന്ന്‌ സംവിധാനം മുന്നോട്ടുകൊണ്ടുപോയത്‌. മതിയായ മരുന്നോ ചികിത്സയോ ഉറപ്പാക്കാതെ പൊതുജനാരോഗ്യ രംഗത്തെ സ്വകാര്യ ആശുപത്രികൾക്ക്‌ വിട്ടുകൊടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home