പത്തനംതിട്ട ചിറ്റാറിൽ കടുവ കിണറ്റിൽ വീണു

പത്തനംതിട്ട: ചിറ്റാർ വില്ലൂന്നിപ്പാറയിൽ കടുവ കിണറ്റിൽ വീണു. ഇന്നു രാവിലെയാണ് കടുവയെ കിണറ്റിൽ കണ്ടെത്തിയത്. ആൾത്താമസമില്ലാത്ത വീടിൻറെ കിണറ്റിലാണ് ഇന്നു രാവിലെ കടുവയെ കണ്ടെത്തിയത്. കൊല്ലംപറമ്പിൽ സദാശിൻ്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്.
ഇന്ന് പുലർച്ചെ 5ന് കിണറ്റിൽ വലിയ ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടത്.റാന്നി വനം ഡിവിഷനിൽ വടശ്ശേരിക്കര റേഞ്ചിൽ തണ്ണിത്തോട് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നിട്ടുള്ളത്.വിവരമറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്തെത്തി. തുടർ നടപടികൾ പുരോഗമിക്കുകയാണ്










0 comments