ad
Deshabhimani

കനാലിൽ ചാടി ആത്മഹത്യാ ശ്രമം; ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു

drowning
വെബ് ഡെസ്ക്

Published on May 24, 2026, 09:08 PM | 1 min read

ചണ്ഡീ​ഗഡ്: പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം ദമ്പതികളും മൂന്ന് മക്കളും കനാലിലേക്ക് ചാടി. മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ഏകാം (7), രാജ്വീർ (12), മുസ്കാൻ (14) എന്നിവരാണ് മരിച്ചത്. മണ്ടോളി പാലത്തിന് സമീപമുള്ള കനാലിലേക്ക് കുടുംബം ചാടുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ ദമ്പതികളെ സുരക്ഷിതമായി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് രക്ഷപ്പെടുത്തി. എന്നാൽ കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാൻ സാധിച്ചില്ല.


പിന്നീട് പ്രാദേശിക മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കുടുംബം എന്തിനാണ് കനാലിലേക്ക് ചാടിയതെന്നതിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി രാജ്പുരയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home