ad
Deshabhimani

വർക്കലയിൽ നവവധു ജീവനൊടുക്കി; വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം

nasiya tvm varkkala
വെബ് ഡെസ്ക്

Published on Jul 09, 2026, 04:16 PM | 1 min read

തിരുവനന്തപുരം: വർക്കലയിൽ നവവധു ജീവനൊടുക്കി. വർക്കല റാത്തിക്കൽ സ്വദേശി നാസിയ (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നാസിയയെ ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നില ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.


റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളാണ് നാസിയ. രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ മാണിക്കഴികം വീട്ടിൽ അൻസറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോൾ അൻസർ ജോലിസംബന്ധമായി കുവൈത്തിലേക്ക് പോയിരുന്നു. ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിനെ തുടർന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.


നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home