മത്സ്യത്തൊഴിലാളി ഗൗതമിനെ കാണാതായിട്ട് 30 ദിവസം

കൊല്ലം: ‘മോനെ കാണാതായിട്ട് ഇന്ന് 30ദിവസമായി. അവനും ഭർത്താവും അച്ഛനും ആരുമില്ലല്ലോ, പിന്നെങ്ങനെ ഓണം ആഘോഷിക്കും. തിരുവോണത്തിന് ഒരു ചായ കുടിച്ചതല്ലാതെ ഞാനൊന്നും കഴിച്ചില്ല. എനിക്കൊന്നും കഴിക്കാൻ തോന്നിയില്ല. മറ്റുള്ളവർ കഞ്ഞിവച്ചുകുടിച്ചു’–മീൻപിടിക്കാൻ പോയി കടലിൽ കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്‌ണന്റെ അമ്മ രേഷ്‌മയുടെ വാക്കുകളാണിത്. 12 ദിവസം കൂടി കഴിഞ്ഞാൽ ഗൗതമിന്റെ സംസ്കാരച്ചടങ്ങുകൾ നടത്തും. അതുവരെ പുത്തൻതുറയിലെ കുടുംബക്ഷേത്രമായ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ നെയ്‌വിളക്ക് തെളിക്കുമെന്നും രേഷ്‌മ പറഞ്ഞു.
ജൂലൈ 31നാണ് നീണ്ടകരയിൽനിന്നു മീൻപിടിക്കാൻ പോയ ബോട്ട് മറിഞ്ഞ് ഗൗതം കൃഷ്‌ണൻ ഉൾപ്പെടെ 11 മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. എട്ടുപേരെ രക്ഷപ്പെടുത്തി. അപ്പൂപ്പൻ രാജീവിന്റെ മൃതദേഹം അന്നും അച്ഛൻ രാധാകൃഷ്‌ണന്റെ മൃതദേഹം അടുത്ത ദിവസവും ലഭിച്ചിരുന്നു. എന്നാൽ, ഗൗതമിനായുള്ള തിരച്ചിലിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയുണ്ടായി.










0 comments