ad
Deshabhimani

മുഖ്യമന്ത്രിയെത്താന്‍ വൈകി; ലഹരിവിരുദ്ധ പരിപാടിയില്‍ ഒരു മണിക്കൂറിലധികം മഴയത്ത് നിന്ന് കുട്ടികൾ

tvm kawadior
വെബ് ഡെസ്ക്

Published on Jun 26, 2026, 02:55 PM | 1 min read

തിരുവനന്തപുരം : ലഹരിവിരുദ്ധ ദിനാചരണ പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ എത്താൻ വൈകിയതോടെ ഒരു മണിക്കൂറിലധികം മഴയത്ത് നിന്ന് കുട്ടികൾ.


തിരുവനന്തപുരം, കവടിയാറിൽ വിവേകാനന്ദ പാർക്കിൽ രാവിലെ പത്തരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. രാവിലെ പത്ത് മണി മുതൽ കുട്ടികളെല്ലാം എത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി എത്തിയത് 11 മണിക്കാണ്. ഈ സമയം മുഴുവൻ ലഹരിവിരുദ്ധ ദിനാചരണ പരിപാടിയിലെ റാലിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ മഴയത്ത് നിൽക്കേണ്ടി വന്നു. എക്സൈസ് വകുപ്പും സ്വകാര്യ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം. കുട്ടികള്‍ മഴയത്ത് നനയുമ്പോഴും എക്സൈസ് മന്ത്രി എം ലിജു പ്രസം​ഗം തുടരുകയായിരുന്നു. മഴ നനഞ്ഞാണ് കുട്ടികൾ നിൽക്കുന്നതെന്ന ഔചിത്യം പോലും നോക്കാതെയാണ് മന്ത്രി പ്രസം​ഗം തുടർന്നതെന്നാണ് ഉയരുന്ന ആക്ഷേപം.


റാലിയായതിനാൽ പാർക്കിൽ പന്തൽ കെട്ടിയുള്ള ക്രമീകരണങ്ങളും നടത്തിയിരുന്നില്ല. ഇന്നത്തെ മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു കവടിയാറിലേത്. എന്നിട്ടും എന്ത് കൊണ്ട് വൈകിയെത്തി എന്നതിൽ ഇതുവരെയും മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home