മന്ത്രി വീണാ ജോര്‍ജിന് വിദേശ സര്‍വകലാശാലയില്‍ പ്രഭാഷണ അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം : അമേരിക്കയിലെ പ്രശസ്തമായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിന് മന്ത്രി വീണാ ജോർജിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. സർവകലാശാല പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തോട് യാത്രാ അനുമതി തേടിയത്.
എന്നാൽ, മന്ത്രിയുടെ യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി കേന്ദ്രം നിഷേധിച്ചു. ഇതുവഴി കേരളത്തിലെയും ഇന്ത്യയിലെയും ആരോഗ്യമേഖലയുടെ മുന്നേറ്റങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് തടഞ്ഞത്. മൂന്ന് ദിവസം മുമ്പാണ് അനുമതി നിഷേധിച്ചത്. മൂന്നാഴ്ച മുമ്പ് മന്ത്രി വീണാ ജോർജ് അനുമതി തേടിയിരുന്നു.









0 comments