print edition ബാറുകളിലെ 100 കോടി അവിടെത്തന്നെയുണ്ട്; പുകമറ വാർത്തയുമായി മനോരമ

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Jun 23, 2026, 12:00 AM | 1 min read
തിരുവനന്തപുരം : വീര്യംകുറഞ്ഞ മദ്യം കേരളത്തിലേക്കൊഴുക്കി സ്വകാര്യ കന്പനികൾക്ക് ഒത്താശ ചെയ്യാനുള്ള യുഡിഎഫ് സർക്കാർ നടപടി വിവാദത്തിലായപ്പോൾ പുകമറ വാർത്തയുമായി മനോരമ. കഴിഞ്ഞ സർക്കാരിന്റെ അവസാനവർഷം ബാറുകളിൽനിന്ന് പിരിച്ചെടുക്കേണ്ട 100 കോടി നികുതിപ്പണം കാണാനില്ലെന്നാണ് വാർത്ത. ‘തെരഞ്ഞെടുപ്പ് വർഷത്തിൽ എൽഡിഎഫ് സർക്കാർ ബാറുടമകളോട് ഉദാര സമീപനം സ്വീകരിച്ചു’ എന്ന ചർച്ചയുണ്ടാക്കി യുഡിഎഫ് അകപ്പെട്ട വിവാദത്തിൽനിന്ന് ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം.
ടേൺ ഓവർ ടാക്‌സ് ഇനത്തിൽ സെയിൽടാക്‌സ് വകുപ്പ് പിരിച്ചെടുക്കേണ്ട തുകയെക്കുറിച്ചാണ് കള്ളപ്രചാരണം. ടേൺ ഓവർ ടാക്‌സ് കുടിശ്ശികയൊടുക്കാൻ ബാർ ഉടമകൾക്കുൾപ്പെടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുക പതിവാണ്. ഇൗ പദ്ധതിയിലൂടെ ഖജനാവിന് ലഭിക്കാനുള്ള ഒരു രൂപപോലും നഷ്ടപ്പെടുത്താതെയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയത്. പുതിയ സർക്കാർ അധികാരത്തിൽവന്നശേഷം വാണിജ്യനികുതി വിഭാഗത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ഇത് നടപ്പാക്കുന്നതോടെ ബാറുകാർ നൽകാനുള്ള കുടിശ്ശിക സർക്കാരിലേക്കുതന്നെ വന്നുചേരും. ഇൗ വസ്‌തുത മറച്ചുവച്ചാണ് മനോരമ വാർത്ത.










0 comments