ad
Deshabhimani

print edition രോഗികൾക്ക്‌ കൂട്ട്‌ മൃതദേഹം

patient with deadbody
വെബ് ഡെസ്ക്

Published on Feb 25, 2026, 12:01 AM | 1 min read

2012 നവംബര്‍ 10 
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ രണ്ട് മൃതദേഹം മണിക്കൂറുകളോളം വരാന്തയില്‍ രോഗികള്‍ക്കൊപ്പം കിടത്തി


തിരുവനന്തപുരം: യുഡിഎഫ്‌ ഭരണത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികൾക്കൊപ്പം മൃതദേഹം കിടത്തിയത്‌ വൻ വിവാദമായിരുന്നു. 2012 നവംബര്‍ 10ന് ജനറൽ ആശുപത്രിയിലെ ഒന്പതാം വാർഡിലാണ്‌ സംഭവം. അന്ന്‌ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം വരാന്തയില്‍ രോഗികള്‍ക്കൊപ്പമാണ്‌ കിടത്തിയത്‌. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സ്വമേധയാ കേസെടുത്തു. നാട്ടിലാകെ പ്രതിഷേധമുയർന്നു. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്‌ വൻ വിവാദമായതിനെ തുടർന്നാണ്‌ വകുപ്പുതല നടപടിപോലും സർക്കാർ സ്വീകരിച്ചത്‌. തുടർന്ന്‌, ഒമ്പതാം വാര്‍ഡിലെ മാനസികരോഗ ചികിത്സ ആവശ്യമുള്ളവരെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home