താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെ മരം കടപുഴകി വീണു; ഗതാഗതം തടസപ്പെട്ടു

താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടപ്പോൾ Photo: Screengrab
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ വൻ മരം കടപുഴകി വീണ് ഗതാഗതം പൂർണമായി തടസപ്പെട്ടു. ചുരം രണ്ടാം വളവിന് താഴെയാണ് കനത്ത മഴയെ തുടർന്ന് വലിയൊരു മരം റോഡിന് കുറുകെ വീണത്. മരം വീണതിനെ തുടർന്ന് ചുരത്തിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അവധി ദിവസമായതിനാൽ ചുരത്തിൽ വലിയ വാഹനത്തിരക്കുണ്ടായിരുന്നു. മരം വീഴുന്ന സമയത്ത് വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
മലമുക്കിൽ നിന്നും കൽപ്പറ്റയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ വലിയ മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.










0 comments