ad
Deshabhimani

കേരളയിൽ വീണ്ടും താൽകാലിക വി സിയുടെ ചട്ടവിരുദ്ധ ഇടപെടൽ; സ്റ്റാൻഡിങ് കൗൺസിലിനെ സ്വന്തംനിലയ്ക്ക് നിയമിച്ചു

Mohanan Kunnummal Kerala University

ഡോ. മോഹനൻ കുന്നുമ്മൽ

വെബ് ഡെസ്ക്

Published on Jun 30, 2026, 03:45 PM | 1 min read

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും ചട്ടവിരുദ്ധ ഇടപെടലുമായി താൽകാലിക വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സിൻഡിക്കറ്റിനെ മറികടന്ന് സ്വന്തം നിലയ്ക്ക് സ്റ്റാൻഡിങ് കൗൺസിലിനെ വി സി നിയമിച്ചു. അഡ്വ.​ഗിരിജ ​ഗോപാലിനെയാണ് നിയമിച്ചത്. ചട്ടപ്രകാരം നിയമനം നടത്തേണ്ടത് സിൻഡിക്കറ്റ് ആയിരുന്നു.


സിൻഡിക്കറ്റിനെതിരായ കേസിൽ വി സിക്കുവേണ്ടി ഹാജരായ അഭിഭാഷകയാണ് ​ഗിരിജ ​ഗോപാൽ. നിയമവുമായി ബന്ധപ്പെട്ട ഒരുകാര്യവും സിൻഡിക്കറ്റിനെയോ ഹൈക്കോടതി രജിസ്ട്രാറെയോ വി സി അറിയിച്ചിട്ടില്ല.


അമിതാധികാരപ്രയോ​ഗത്തിലൂടെ സർവകലാശാലയുടെ അക്കാദമിക-​ഗവേഷണ മുന്നേറ്റങ്ങളെ തകർക്കാനുള്ള ശ്രമമാണ് താൽകാലിക വി സി നടത്തുന്നതെന്ന് സിൻഡിക്കറ്റ് ഫിനാൻസ്‌ കമ്മിറ്റി കൺവീനർ അഡ്വ. ജി മുരളീധരൻ പറഞ്ഞു. സിൻഡിക്കറ്റ് യോ​ഗം ചേർന്നിട്ട് ആറ് മാസം പിന്നിട്ടു. 60 ദിവസത്തിനുള്ളിൽ സിൻഡിക്കറ്റ് യോ​ഗം ചേരണമെന്നാണ് നിയമം പറയുന്നത്. 2026-27 വർഷത്തെ ബജറ്റ് കഴിഞ്ഞ ഫെബ്രുവരി 28നാണ് സെനറ്റ് പാസാക്കിയത്. 136 പദ്ധതികളാണ് ബജറ്റിൽ അം​ഗീകരിച്ചത്. എന്നാൽ ബജറ്റ് പാസാക്കി നാല് മാസം പിന്നിട്ടിട്ടും തുടർപ്രവർത്തനങ്ങൾക്കായി യാതൊരു ഇടപെടലും വി സി നടത്തുന്നില്ല. ബോധപൂർവം സർവകലാശാലയുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള നീക്കമാണ് താൽകാലിക വി സി നടത്തുന്നതെന്നും ജി മുരളീധരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home