ad
Deshabhimani

പാർക്കിങിൽ നിർത്തിയിട്ട നാനോ കാറിന് തീപിടിച്ചു; സംഭവം മുക്കത്ത്

nano car caught fire at mukkam

Screengrab

വെബ് ഡെസ്ക്

Published on Dec 11, 2025, 03:59 PM | 1 min read

കോഴിക്കോട്: പാർക്കിങിൽ നിർത്തിയിട്ടിരുന്ന ടാറ്റാ നാനോ കാറിന് തീപിടിച്ചു. കോഴിക്കോട് മുക്കത്ത് കെഎംസിടി മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും അ​ഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ആളപായമില്ല.


വ്യാഴം ഉച്ചയോടെയാണ് സംഭവം. തീകത്തുന്നത് ആശുപത്രി ജീവനക്കാരാണ് ആദ്യംകണ്ടത്. ഉടൻതന്നെ അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാനോ കാറിന് സമീപത്തുണ്ടായിരുന്ന സ്വിഫ്റ്റ് കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home