print edition ടാൽറോപ് ഉടമകൾ മുങ്ങി; ശമ്പളക്കുടിശ്ശിക കാത്തിരുന്ന ജീവനക്കാർ നിരാശരായി

കൊച്ചി: മുന്നൂറോളം ജീവനക്കാരുടെ ശന്പളക്കുടിശ്ശിക ബുധനാഴ്‌ച കൊടുത്തുതുടങ്ങുമെന്ന പ്രഖ്യാപനം പാലിക്കാതെ ടാൽറോപ് കമ്പനി. ശനിയാഴ്‌ച കമ്പനി അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തുവന്നപ്പോഴാണ് ഡയറക്ടർമാർ സമൂഹമാധ്യമത്തിലൂടെ വാഗ്‌ദാനം നൽകിയത്. എന്നാൽ, പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് കന്പനി ഡയറക്ടർമാരും സിഇഒയും മുങ്ങുകയായിരുന്നു.
ആറുമുതൽ 11 മാസംവരെ കുടിശ്ശികയുള്ള ശമ്പളവും അത് കൊടുത്തുതീർക്കുംവരെയുള്ള കാലയളവിൽ ദിവസം 300 രൂപ നഷ്ടപരിഹാരവും നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് ബുധനാഴ്‌ച അക്കൗണ്ടിൽ പണമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ജീവനക്കാർ നിരാശരായി. പലർക്കും കന്പനി അഭിഭാഷകരെന്ന് അവകാശപ്പെടുന്ന ചിലരിൽനിന്ന് ഇ–മെയിൽ ലഭിച്ചു. കമ്പനിയുമായുള്ള തർക്കം പരിഹരിക്കാൻ ചർച്ചയാകാമെന്ന അറിയിപ്പ് മാത്രമാണ് കത്തിലുണ്ടായിരുന്നത്.
വ്യാഴാഴ്‌ച തിരുവനന്തപുരത്ത് തൊഴിൽവകുപ്പ് വിളിച്ച ചർച്ചയും കമ്പനിയുടെ നീക്കങ്ങൾക്ക് സഹായകമായതായി ജീവനക്കാർ പറഞ്ഞു. ബുധനാഴ്‌ച പണം നൽകാതിരുന്നത് അടുത്ത ദിവസം ചർച്ച നടക്കുന്നതുകൊണ്ടാണെന്ന ന്യായം അവർ മുന്നോട്ടുവയ്‌ക്കുമെന്ന് ജീവനക്കാർ പറയുന്നു. നിക്ഷേപകരിൽനിന്ന് സമ്മർദമുയർന്നതിനാൽ ശമിപ്പിക്കാൻ അടുത്ത ദിവസം ഓൺലൈനിൽമീറ്റിങ്ങും വിളിച്ചിട്ടുണ്ട്.










0 comments