print edition കായിക പരിക്കിന് നൂതന ശസ്ത്രക്രിയാ രീതികളുമായി ടിഎസി 2026

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനം ഉദ്ഘാടന ചടങ്ങിൽ മുട്ടിലെ ലിഗമെന്റ് പരിക്കുകൾക്കുള്ള ട്രിപ്പിൾ-ബണ്ടിൽ ശസ്ത്രക്രിയാ രീതി അവതരിപ്പിക്കുന്നു
തിരുവനന്തപുരം: കായികരംഗത്തെ പരിക്കുകൾക്ക് കൃത്യതയേറിയ നിർണയവും ചികിത്സയും നൽകുന്ന അത്യാധുനിക ആർത്രോസ്കോപ്പിക് ശസ്ത്രക്രിയാ രീതികൾ ചർച്ച ചെയ്ത് അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനം "ട്രിവാന്‍ഡ്രം ആര്‍ത്രോസ്കോപ്പി കോഴ്‌സ്'(ടിഎസി 2026).
സമ്മേളനം ഇന്ത്യന്‍ ആര്‍ത്രോസ്കോപ്പി സൊസൈറ്റി സെക്രട്ടറി ഡോ. രാജീവ് രാമന്‍ ഉദ്ഘാടനം ചെയ്തു. ചെറിയ മുറിവിലൂടെ കാമറ ഉപയോഗിച്ച് ജോയിന്റ് പരിശോധിക്കുകയും ചികിത്സ നടത്തുകയും ചെയ്യുന്ന രീതിയാണ് ആര്‍ത്രോസ്കോപ്പി. കൃത്യതമൂലം ചികിത്സാക്ഷതവും വേദനയും കുറവാണ്.
പെട്ടെന്ന് സുഖം പ്രാപിക്കാനാകും. അൽ അരിഫ് ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. അഹമ്മദ് സക്കീർ ഹുസൈൻ, കോഴ്‌സ് ചെയര്‍മാന്‍ ഡോ. ബി എം ഷമ്മാസ്, സയന്റിഫിക് ചെയർ പ്രൊഫ. ചിർക്കോവ് നിക്കോളായ് നിക്കോളേവിക്, ഡോ. ഭൂപേഷ് കാർത്തിക്, ഡോ. ഹേമന്ത് കുമാർ റെഡ്ഡി, ലിജോ ചെറിയാൻ, പ്രൊഫ. ഡോ. ബഷീ ര്‍ സകരിയ എന്നിവര്‍ സംസാരിച്ചു.
ഡോ. ബി എം ഷമ്മാസ് വികസിപ്പിച്ച ട്രെയിനിങ് ഉപകരണമായ കാൽമുട്ടിന്റെ വെറ്റ് മോഡലിന്റെ പ്രദര്‍ശനവും വിശദീകരണവും നടത്തി. തിരുവനന്തപുരം അല്‍ അരിഫ് ആശുപത്രിയും ആര്‍ത്രോലേണും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.










0 comments