ad
Deshabhimani

print edition സിദ്ദിഖേ...എന്തിനായിരുന്നു 
പറഞ്ഞു പറ്റിച്ചത്‌!

T Siddique

വീടിന്റെ കല്ലിടൽ ചടങ്ങിന്‌ ശ്രുതിയെ ആംബുലൻസിൽ എത്തിച്ച്‌ പ്ലാൻ
വിശദീകരിക്കുന്ന ടി സിദ്ദിഖ്‌ എംഎൽഎ.

avatar
സ്വന്തം ലേഖകൻ

Published on Apr 06, 2026, 12:13 AM | 1 min read

കൽപ്പറ്റ : ‘സിദ്ദിക്കായെന്ന്‌ വിളിക്കാനാണ്‌ എനിക്കിഷ്‌ടം.. ഭയങ്കര നന്ദിയുണ്ട്‌.. ഇനിയിപ്പം എന്റെ അച്ഛനും അമ്മയും അനിയത്തിയുമായി സിദ്ദീക്കയുണ്ടെന്ന്‌ കണക്കാക്കി എല്ലാകാര്യങ്ങളും പറയാമെന്നാണ്‌ കരുതുന്നത്‌...’–

ഉരുൾദുരന്തത്തിൽ അച്ഛനും അമ്മയും അനിയത്തിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പതുപേരെ നഷ്‌ടമായ ശ്രുതി, ടി സിദ്ദിഖ്‌ എംഎൽഎയെക്കുറിച്ച്‌ മുമ്പ്‌ പറഞ്ഞതാണിത്‌. എന്നാൽ, അച്ഛന്റെ സ്ഥാനത്ത്‌ തന്നെക്കണ്ട പെൺകുട്ടിയെ സിദ്ദിഖ്‌ കൈവിട്ടു. "120 ദിവസത്തിൽ ശ്രുതിയ്‌ക്ക്‌ വീട്‌ ഒരുങ്ങും' എന്ന്‌ ഫേസ്‌ബുക്കിൽ കുറിച്ച്‌ കല്ലിട്ട്‌ മടങ്ങിയതല്ലാതെ തിരിഞ്ഞുനോക്കിയില്ല. 2024 സെപ്‌തംബർ 26ന്‌ കൽപ്പറ്റ പൊന്നടയിലായിരുന്നു കല്ലിടൽ "ഷോ'. ആംബുലൻസിൽ ശ്രുതിയെ എത്തിച്ച്‌ വീടിന്റെ പ്ലാൻ വിശദീകരിച്ച്‌ റീൽ ചിത്രീകരിച്ചും പ്രചരിപ്പിച്ചു. തൃശൂരിൽനിന്നുള്ള സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ വീട്‌ നിർമിക്കുമെന്നായിരുന്നു വാഗ്‌ദാനം.


വാഹനാപകടത്തിൽ പ്രതിശ്രുതവരനും മരിച്ച്‌ ഒറ്റപ്പെട്ടപ്പോഴാണ്‌ സിദ്ദിഖിന്റെ വരവ്‌. എംഎൽഎയെ വിശ്വസിച്ച്‌ സർക്കാരിൽനിന്ന്‌ 15 ലക്ഷംരൂപ വാങ്ങി ട‍ൗൺഷിപ്പിൽ വീടുവേണ്ടെന്നും അറിയിച്ചു. ഇതിനാൽ 6000 രൂപ വാടകയ്‌ക്കും ശ്രുതി അർഹയല്ലാതായി. എന്നാൽ, 18 മാസം കഴിഞ്ഞിട്ടും വീട്‌ തൂണിലൊതുങ്ങിതോടെയാണ്‌ ട‍ൗൺഷിപ്പിൽ വീട്‌ അനുവദിക്കണമെന്ന്‌ കലക്‌ടർക്ക്‌ അപേക്ഷ നൽകിയത്‌. വഞ്ചനയ്‌ക്കിരയായി ശ്രുതി വാടകവീട്ടിൽ കഴിയുമ്പോഴും ‘ശ്രുതിയെ ചേർത്തണച്ച കൽപ്പറ്റയുടെ കാവാലാളെന്ന’ യുഡിഎഫ്‌ മൈക്ക്‌ അന‍ൗൺസ്‌മെന്റ്‌ കൽപ്പറ്റയിൽ മുഴങ്ങുകയാണ്‌. ദുരന്തബാധിതർക്കായി ജനങ്ങളും സ്ഥാപനങ്ങളും നൽകിയ സഹായം ‘എംഎൽഎ കെയർ’ എന്നപേരിൽ സ്വന്തംചിത്രം പതിച്ചുനൽകുന്നതിന്‌ സമാനമായി വീട്‌ നിർമിച്ചുനൽകി ക്രെഡിറ്റ്‌ നേടാനായിരുന്നു എംഎൽഎയുടെ ശ്രമം. ദുരന്തബാധിത വിദ്യാർഥികൾക്കായി ലഭിച്ച സിഎസ്‌ആർ ഫണ്ടും സ്വന്തം പേരിലാക്കി പ്രചരിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home