ചികിത്സാപ്പിഴവുമൂലമുള്ള മരണങ്ങൾ കൂടുതൽ യുപിയിൽ 15.15% , കേരളത്തിൽ 5.38 %
print edition ശസ്ത്രക്രിയാ പിഴവുമൂലമുള്ള മരണം ; വികസിതരാജ്യങ്ങളിൽ 10 ശതമാനം, കേരളത്തിൽ 0.2

തിരുവനന്തപുരം
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം വികസിത രാജ്യങ്ങളിൽപ്പോലും ശസ്ത്രക്രിയകളിൽ പത്തുശതമാനംവരെ പിഴവുണ്ടാകുമ്പോൾ കേരളത്തിൽ അത് 0.2 ശതമാനത്തിൽ താഴെ.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 2017 മുതൽ 2022 വരെയുള്ള റിപ്പോർട്ടുപ്രകാരം ചികിത്സാപ്പിഴവുമൂലമുള്ള മരണങ്ങളിൽ ഉത്തർപ്രദേശ് (15.15 ശതമാനം) ആണ് ഒന്നാം നിരയിൽ. ജാർഖണ്ഡ് (10.57 ശതമാനം), രാജസ്ഥാൻ (10.47 ശതമാനം), തെലങ്കാന (9.37 ശതമാനം) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സാഹചര്യം. കേരളത്തിലാകട്ടെ ഇത് 5.38 ശതമാനമാണ്.

ഏകോപിതമായ ചികിത്സാ രീതികളിലൂടെയും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയും പിഴവുകൾ പരമാവധി കുറയ്ക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിന് സാധിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യമേഖലയിൽ ഉയരുന്ന പരാതികളിൽ 92.64 ശതമാനവും സ്വകാര്യ ആശുപത്രികൾക്കെതിരെയാണ്. സർക്കാർ ആശുപത്രികൾക്കെതിരെയുള്ള പരാതികൾ 7.36 ശതമാനം മാത്രം. എന്നാൽ ഇൗ കണക്കുകളെ പെരുപ്പിച്ചുകാണിച്ച് പൊതുജനാരോഗ്യ മേഖലയെ തകർക്കാനാണ് ചില മാധ്യമങ്ങളുടെ ശ്രമം.
പ്രാഥമികാരോഗ്യകേന്ദ്രംമുതൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജുകൾവരെ നീളുന്ന വിപുലമായ സംവിധാനം സാധാരണക്കാർക്ക് ആശ്വാസമാണ്. ഗവ. മെഡിക്കല്‍ കോളേജുകളില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയകളും ലിവര്‍ ട്രാന്‍സ്‌പ്ലാന്റ്, റോബോട്ടിക് സര്‍ജറി, എൻഡോസ്‌കോപിക് സര്‍ജറി തുടങ്ങിയ ആധുനിക ചികിത്സാ രീതികളും നടത്തുന്നുണ്ട്.










0 comments