print edition ഡൽഹി എസ്‌ഐആർ; മുസ്ലിങ്ങളെ പുറത്താക്കാൻ കൂട്ടപ്പരാതി: അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ന്യൂഡൽഹി : ഡൽഹിയിലെ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയിൽ മുസ്ലിങ്ങളെ പുറത്താക്കാൻ ഫോം ഏഴിനെ ബിജെപിക്കാർ ദുരുപയോഗിക്കുന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
മുസ്‌തഫാബാദ് മണ്ഡലത്തിൽ മാത്രം 787 വോട്ടർമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 20 ബിജെപി ബൂത്ത് ഏജന്റുമാർ കൂട്ടപ്പരാതി നൽകിയെന്ന് രേഖകൾ സഹിതം വിവരാവകാശ പ്രവർത്തകരായ അഞ്ജലി ഭരദ്വാജും അമൃത ലോഹിരിയും നൽകിയ ഇടപെടൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഒരു ഏജന്റ് കൃത്യം നടത്തിയെന്ന് സമ്മതിച്ചുവെന്ന മാധ്യമറിപ്പോർട്ടും ഹാജരാക്കി.









0 comments