ad
Deshabhimani

മുൻഗണനാപട്ടിക തയ്യാറാക്കി 
നൽകാൻ ധൂലിയ സമിതിയോട് 
നിർദേശിച്ചു

print edition വിസിമാരെ കോടതി നിയമിക്കും ; ഗവര്‍ണറുടെ പിടിവാശിക്ക് തിരിച്ചടി

supreme court rules on legislative bills presidential reference
avatar
റിതിൻ പൗലോസ്‌

Published on Dec 12, 2025, 12:32 AM | 1 min read


ന്യൂഡൽഹി

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വൈസ്‌ ചാൻസലർമാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തര്‍ക്കം സൃഷ്ടിച്ചതോടെ, ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കുള്ള നിയമനാധികാരം ഏറ്റെടുത്ത്‌ സുപ്രീംകോടതി. ബുനാഴ്‌ചക്കുള്ളിൽ രണ്ട്‌ വിസി നിയമനത്തിനും മുൻഗണനപട്ടിക തയാറാക്കി മുദ്രവച്ച കവറിൽ നൽകാൻ റിട്ട.ജസ്റ്റിസ്‌ സുധാൻഷു ധൂലിയ സമിതിയോട്‌ ജസ്റ്റിസുമാരായ ജെ ബി പർദ്ദിവാലയും കെ വി വിശ്വനാഥനും ഉത്തരവിട്ടു.


മുഖ്യമന്ത്രി ഗവർണർക്ക്‌ നൽകിയ കത്തും ഗവർണർ നൽകിയ മറുപടിയും പരിശോധിച്ച്‌ സംയുക്ത റിപ്പോർട്ടും നൽകണം. ഒരോ പേരുവീതം നിര്‍ദേശിക്കാനാണ് സമിതിയോട് ആദ്യം ഉത്തരവിട്ടതെങ്കിലും മുന്‍ഗണനാപട്ടിക നൽകാൻ പിന്നീട് നിർദേശിച്ചു. കേസ്‌ ഇനി പരിഗണിക്കുന്ന 18ന്‌ പുതിയ വിസിമാരെ പ്രഖ്യാപിച്ചേക്കും.


പ്രതിസന്ധി പരിഹരിക്കാന്‍ ഗവര്‍ണര്‍ക്ക് അവസരം നൽകിയിട്ടും അദ്ദേഹം പിടിവാശി തുടര്‍ന്നതോടെയാണ്, ചാന്‍സലറില്‍ നിക്ഷിപ്തമായ നിയമനാധികാരം താത്കാലികമായെങ്കിലും സുപ്രീംകോടതി ഏറ്റെടുത്തത്. കോടതിയുടെ അസാധാരണനടപടി, ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. ​ഡോ.സിസ തോമസിനായി കോടതിയില്‍ ഗവർണർ ശക്തമായി വാദിച്ചെങ്കിലും അവരൊഴിച്ച്‌ ആരെയും പരിഗണിക്കാമെന്ന്‌ സർക്കാർ അറിയിച്ചു. ഡിജിറ്റൽ സർവകലാശാലയിൽ ഭരണപ്രതിസന്ധി സൃഷ്‌ടിച്ച അവർ പദവിക്ക്‌ യോഗ്യയല്ലെന്ന മുഖ്യമന്ത്രിയുടെ വിയോജനക്കുറിപ്പ്‌ ഉദ്ധരിച്ചായിരുന്നു വാദം. മുഖ്യമന്ത്രിയുടെ കത്തിന്‌ നൽകിയ മറുപടിയെന്ന പേരിൽ മുദ്രവച്ച കവർ കൈമാറാൻ ഗവർണർ ശ്രമിച്ചെങ്കിലും സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. സെർച്ച്‌ കമ്മിറ്റികളിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട്‌ യുജിസി അഭിഭാഷകൻ ഇടപെടാൻ ശ്രമിച്ചപ്പോഴും കോടതി വിലക്കി.


കോടതി പരമാവധി ശ്രമിച്ചിട്ടും നിയമനങ്ങളിൽ സ്‌തംഭനാവസ്ഥ തുടരുന്നത്‌ ദ‍ൗർഗാഭ്യകരമാണെന്ന്‌ ബെഞ്ച്‌ നിരീക്ഷിച്ചു. നിയമമന്ത്രിയും ഉന്നതവിദ്യഭ്യാസമന്ത്രിയും ഗവർണറെ കണ്ട്‌ സമവായത്തിലെത്താൻ ശ്രമിച്ചതായി സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത അറിയിച്ചു. രണ്ടുപട്ടികയിലും ഉൾപ്പെട്ടവരെ നിയമിക്കണമെന്നാണ് ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി വാദിച്ചത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home