print edition സപ്ലൈകോ ‘വിമൻസ് 11’; 11 ദിവസത്തേക്ക് സാധനങ്ങൾ വിലക്കുറവിൽ

കൊച്ചി: നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികളോടുള്ള ആദരസൂചകമായി 11 മുതൽ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉൽപ്പന്നങ്ങൾ 11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക് സപ്ലൈകോ ലഭ്യമാക്കുന്നു.
വനിതാ നേതൃത്വത്തെ ആദരിക്കുന്നതോടൊപ്പം സ്ത്രീകൾ വീടുകളിലും സമൂഹത്തിലും വഹിക്കുന്ന നിർണായക പങ്കിനെയും ഉയർത്തിക്കാട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ശബരി വെളിച്ചെണ്ണ, അപ്പംപൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ് 11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക് 21 വരെ നൽകുക.










0 comments