print edition വെൽഫെയർ സഖ്യം തള്ളിപ്പറയാതെ കെപിസിസി പ്രസിഡന്റ്

കൊല്ലം
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടിയുമായുള്ള യുഡിഎഫിന്റെ രാഷ്‌ട്രീയ സഹകരണം തള്ളിപ്പറയാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സഖ്യം ഇല്ലെന്നുപറഞ്ഞ കെപിസിസി പ്രസിഡന്റ്, സഹകരണം ഇല്ലെന്ന് പറയാൻ തയ്യാറായില്ല. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ ആര് വോട്ടുതന്നാലും സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടെന്നും കൊല്ലം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
ലീഗിനെതിരെ മൽസരിക്കുന്ന കോൺഗ്രസുകാർ പിന്മാറും. ശബരിമല ശിൽപ്പപാളി, കട്ടിളപ്പാളി കേസിൽ എസ്‌ഐടി അന്വേഷണത്തിന് വേഗംപോരാ. തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്നും യുഡിഎഫിന് ഭൂരിപക്ഷമുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.









0 comments