ധനുഷിന്റെ ബോളിവുഡ് ചിത്രം 'തേരേ ഇഷ്ക് മേം' 100 കോടി ക്ലബ്ബിൽ

മുംബൈ: ബോക്സ് ഓഫീസിൽ മുന്നേറി ധനുഷ് നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘തേരേ ഇഷ്ക് മേം’. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ 100.5 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം ചിത്രം കൈവരിച്ചത്.
സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കിയ ചിത്രം ധനുഷിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതാണ്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിലും വിദേശ വിപണികളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വർഷം വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നാണിത്.
ചിത്രത്തിലെ ധനുഷിൻ്റെ പ്രകടനത്തിനും കൃതി സനോണുമായുള്ള കെമിസ്ട്രിക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. പ്രണയം, വൈകാരിക നിമിഷങ്ങൾ, സംഗീതം എന്നിവയുടെ മികച്ച ചേരുവയാണ് ചിത്രത്തിൻ്റെ വിജയത്തിന് കാരണമായതെന്ന് സിനിമാ നിരൂപകർ വിലയിരുത്തുന്നു. 'തേരേ ഇഷ്ക് മേം' നേടിയ വൻ വിജയം ധനുഷിൻ്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായി മാറിയിരിക്കുകയാണ്.








0 comments