"ഗർഭപാത്രത്തിൽ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ… നീ ഇത്ര ക്രൂരനോ?" പരോക്ഷ വിമർശനവുമായി ടി സിദ്ദിഖിന്റെ ഭാര്യ

Sharafunnisa poem against rahul mamkootathil

ഷറഫുന്നീസയുടെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്, രാഹുൽ മാങ്കൂട്ടത്തിൽ

വെബ് ഡെസ്ക്

Published on Dec 04, 2025, 01:47 PM | 1 min read

​ഗുരുതര ലൈം​ഗികചൂഷണ പരാതികൾ നേരിടുന്ന കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെതിരെ പരോക്ഷ വിമർശനവുമായി കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കവിതയിലുടെയാണ് ഷറഫുന്നീസയുടെ വിമർശനം. ബലാത്സംഗം, നിർബന്ധിതവും അശാസ്‌ത്രീയവുമായ ഗർഭഛിദ്രം കേസുകളിൽപെട്ട മാങ്കൂട്ടത്തിലിന്റെ പ്രവർത്തികൾ സൂചിപ്പിക്കുന്നതാണ് കവിതയിലെ ഓരോ വരികളും.


പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? ഗർഭപാത്രത്തിൽ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ.. നീ ഇത്ര ക്രൂരനോ? നീയും ഒരു അമ്മയുടെ ഉദരത്തിൽ ജന്മംകൊണ്ട മഹാപാപിയോ? - ഷറഫുന്നീസ കവിതയിൽ കുറിച്ചു.


ഷറഫുന്നീസയുടെ കവിത പൂർണരൂപം


ചുറ്റും

വിഷം തൂകിയ പാമ്പുകൾ

എന്നെ

വരിഞ്ഞുമുറുക്കുന്നു…

ഉറക്കം എനിക്ക്

അന്യമായി തീരുന്നു.

പൊളിഞ്ഞ ഗർഭപാത്രത്തിന്റെ

നിലവിളി—

സ്വപ്നങ്ങളെ

ചാലിച്ച പിഞ്ചു പൂവിനെ

പിച്ചിച്ചീന്തിയ കാപാലികാ,

നീ ഇത്രയും ക്രൂരനോ?

ഗർഭപാത്രത്തിൽ

കയ്യിട്ടു

ഞെരടി,

ചോര കുടിച്ച രക്തരാക്ഷസാ…

നീ ഇത്ര ക്രൂരനോ?

നീയും ഒരു അമ്മയുടെ

ഉദരത്തിൽ ജന്മം കൊണ്ട

മഹാപാപിയോ?

ഒരു പാവം പെണ്ണിന്റെ

ഹൃദയം പതിയെ തൊട്ട്,

പ്രണയം പുലമ്പി

കടിച്ചുപറിച്ചത്

ജീവനുള്ള മാംസപിണ്ഡം

ആയിരുന്നു.

കാർക്കി തുപ്പിയത്

വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…

ചീന്തിയ ചിറകുമായി

ആത്മാവ് വട്ടമിട്ട് പറക്കുമ്പോൾ,

ശാന്തി കണ്ടെത്താനാകാതെ…

അവളെ തളക്കാൻ ശ്രമിച്ച

ചോരപുരണ്ട നിന്റെ

പല്ലുകൾക്ക്

ദൈവം ഒരിക്കലും

ശക്തി തരില്ല.

അവിടെ നിന്നിൽ

സേവനം ചെയ്തത്

സാത്താനായിരുന്നു.

ഇത്—

രക്തത്തിൽ എഴുതപ്പെട്ട,

ചോര പൊടിഞ്ഞ

ആത്മാവിന്റെ വിധി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home