ട്രക്കിൽ കാർ ഇടിച്ചുകയറി നാല് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു

ലക്നൗ: : ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി നാല് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. അമ്രോഹയിൽ ഡൽഹി-ലക്നോ ദേശീയപാതയിലാണ് സംഭവം.അപകടത്തിൻറെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
മരിച്ച നാലുപേരും വെങ്കടേശ്വർ സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥികളാണ്. പൊലീസും സർവകലാശാലയിലെ അധികൃതരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.








0 comments