രാഹുലുമാരെ എക്കോ സിനിമയിലെ കഥാപാത്രങ്ങളുമായി താരതമ്യപ്പെടുത്തി സമൂഹമാധ്യമ ചർച്ചകൾ

തിരുവനന്തപുരം: ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം കേസുകളിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അകത്തായ രാഹുൽ ഈശ്വറിനെയും തീയറ്ററിൽ നിറഞ്ഞോടുന്ന എക്കോയുമായി താരതമ്യപ്പെടുത്തി ചർച്ചകൾ.
അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന മാങ്കൂട്ടത്തിൽ സിനിമയിലെ കേന്ദ്രകഥാപാത്രമായ കുര്യച്ചനെ പോലെയെന്ന തരത്തിലാണ് ചർച്ച. സന്ദീപ് അവതരിപ്പിച്ച പിയൂസ് എന്ന കഥാപാത്രത്തിന് രാഹുൽ ഈശ്വറിനോട് സാമ്യം ഉണ്ടെന്നുമാണ് വിലയിരുത്തൽ.
യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ രാഹുൽ ഈശ്വറിനെ വിട്ടത്.തുടർച്ചയായി പ്രതിക്ക് വേണ്ടി പെൺകുട്ടിക്കെതിരെ വീഡിയോ ചെയ്തതും അവഹേളനം നടത്തിയതിനുമൊക്കെ പിന്നിൽ ഗൂഢാലോചനയുണ്ടണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിൽ എത്തിച്ച ഡ്രൈവറും സഹായിച്ച ഹോട്ടൽ ഉടമയും പിടിയിലായി. ഇരുവരെയും രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചതായി സൂചന. മാങ്കൂട്ടത്തിലിനെ ബാംഗ്ലൂർ എത്തിച്ച ശേഷം എവിടേക്ക് പോയി, ആരുടെയൊക്കെ സഹായം ഇതിനായി ലഭിച്ചിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങളാണ് ഇവരിൽ നിന്നറിയാനുള്ളത്. ബംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.








0 comments