ad
Deshabhimani

ഗത്യന്തരമില്ലാതെ നടപടി: രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്

rahul mamkootathil
വെബ് ഡെസ്ക്

Published on Dec 04, 2025, 02:40 PM | 1 min read

തിരുവനന്തപുരം: ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.

കേസുകള്‍ ഒന്നിനൊന്നായി ഉയര്‍ന്നിട്ടും മുന്‍കൂര്‍ ജാമ്യപേകഷ തള്ളിയില്ലെങ്കില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനായിരുന്നു കെപിസിസി തീരുമാനം. എന്നാല്‍ ജാമ്യ ഹര്‍‌ജി കൂടി തള്ളിയതോടെ ഗത്യന്തരമില്ലാതെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുകയായിരുന്നു.


നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിക്കുകയായിരുന്നു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home