പവർകട്ട് എത്രനാൾ തുടരുമെന്നറിയില്ല; കൂടിയ വിലയ്ക്ക് വെെദ്യുതി വാങ്ങിയാൽ സാമ്പത്തിക നഷ്ടം തന്നെ: മാധ്യമങ്ങളോട് സണ്ണി ജോസഫ്

തിരുവനന്തപുരം: പവർക്കട്ട് എത്രനാൾ തുടരുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ വെെദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്ര ദിവസമെന്ന് പറയുന്നില്ല, കഴിയുന്നത്രയും വേഗം പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായുമെന്ന് മന്ത്രി പറഞ്ഞു. അതേ സമയം എൻടിപിസിയിൽ നിന്നും വെെദ്യുതി വാങ്ങുമ്പോൾ സാമ്പത്തിക ബാധ്യതിലേക്ക് പോകുമെന്ന കെഎസ്ഇബിയിടെ പ്രതികരണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, 10 രൂപയ്ക്ക് പകരം മുപ്പത് രൂപക്ക് വെെദ്യുതി വാങ്ങിയാൽ സാമ്പത്തിക നഷ്ടത്തിലലേക്ക് പോകുമെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും അതിന് വലിയ വെെദഗ്ധ്യമൊന്നും വേണ്ടെന്നും മന്ത്രി പരിഹസിച്ചു.ചുരുക്കത്തിൽ മൂന്നിരട്ടി വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതിയെത്തിക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങൾക്ക് കനത്ത പ്രഹരമാകുകയാണ്.
അതേസമയം,സ്വന്തം വീഴ്‌ച മറച്ചുവയ്ക്കാൻ എൽനിനോ പ്രതിഭാസത്തെയടക്കം പഴിചാരുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. എൽനിനോയും തുടർന്നുള്ള കടുത്ത വരൾച്ചയും മുമ്പും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. 2023ലായിരുന്നു ഏറ്റവും കൂടുതൽ മഴക്കുറവ്. ആ വർഷം സെപ്‌തംബർ രണ്ടാം വാരത്തിൽ 1681. 66 ദശലക്ഷം യൂണിറ്റ് വെള്ളമാണ് കേരളത്തിലെ ഡാമുകളിലുണ്ടായിരുന്നത്.
എന്നിട്ടും മണിക്കൂറുകൾ വൈദ്യുതി നിയന്ത്രണമോ പവർക്കട്ടോ ഏർപ്പെടുത്തിയിരുന്നില്ല. അതിനേക്കാൾ വെള്ളം ഇപ്പോൾ ഡാമുകളിലുണ്ട്. ഇറിഗേഷൻവകുപ്പിന്റെ കണക്കുപ്രകാരം 2610.1 ദശലക്ഷം യൂണിറ്റ് വെള്ളമാണ് ഡാമുകളിലുള്ളത്.









0 comments