ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു

ബംഗളൂരു : കർണാടകയിലെ ബെലഗാവിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബെലഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗജാനൻ ദാമോനെ, ശാരദ ദാമോനെ, ഭാരതി ദാമോനെ, റോഷൻ ദാമോനെഎന്നിവരാണ് മരിച്ചത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രിയ ദാമോനെ, ഗംഗ ദാമോനെ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി വീട്ടിൽ ഒത്തുകൂടിയതായിരുന്നു കുടുംബാംഗങ്ങൾ. പെട്ടെന്ന് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയും വീടിനുള്ളിൽ തീ പടരുകയുമായിരുന്നു. തീ വളരെ വേഗത്തിൽ ആളിപടർന്നതിനാൽ വീടിനുള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments