ad
Deshabhimani

ആത്മഹത്യാ ശ്രമം; ആശുപത്രിയിലേക്ക് പോകുംവഴി അപകടം: വിദ്യാർഥി മരിച്ചു

mahima kasargod death
വെബ് ഡെസ്ക്

Published on Oct 15, 2025, 04:03 PM | 1 min read

കാസർകോട്: ആത്മഹത്യാ ശ്രമം നടത്തിയ നഴ്സിംഗ് വിദ്യാർഥിയെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി അപകടം. വിദ്യാർഥി മരിച്ചു. കോളിക്കുണ്ട് സ്വദേശി കെ സി മഹിമ (20) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8ന് ബേത്തൂർപ്പാറ പടിമരുതിലാണ് സംഭവം. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ബിഎസ്‍സി നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയാണ്. പരേതനായ കെ ബാബുവിന്റെയും കെ സി വനജയുടെയും മകളാണ് മഹിമ. സഹോദരൻ മഹേഷ്.


വീട്ടിലെ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച മഹിമയെ സഹോദരനും അമ്മയും ചേർന്ന് കാറിൽ കയറ്റി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കുറ്റിക്കോൽ ബോവിക്കാനം റോഡിലൂടെ ചെർക്കള ഭാഗത്തേക്ക് പോകവേ പടിമരുതിൽ വച്ച് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ചെർക്കള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സഹോദരനും അമ്മയ്ക്കും സാരമായ പരിക്കുകളില്ല. മഹിമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home