പ്രതീക്ഷകൾ അവസാനിച്ചു: സുഹാന്‍റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി

പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നിന്നും ശനിയാഴ്ച 12 മണി മുതൽ കാണാതായ ആറ് വയസുകാരന്‍ സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഫയര്‍ഫോഴ്സ് കണ്ടെടുത്തത്.
സുഹാനെ കാണാതായത് മുതൽ ഊർജിത അന്വേഷണമാണ് പൊലീസ് നടത്തിയിരുന്നത്. പൊലീസുകാർക്കൊപ്പം നാട്ടുകാരും ചേർന്നെങ്കിലും സിസിടിവി ദൃശ്യത്തിൽ പോലും കൃത്യമായ വിവരങ്ങൾ ലഭിക്കുകയുണ്ടായില്ല. കുട്ടിയുടെ വീടിനടുത്തുള്ള കുളങ്ങളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഡോഗ് സ്ക്വാഡ് അടക്കമെത്തി നടത്തിയ ശ്രമവും വിഫലമാകുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ ഫയർഫോഴ്സ് താമര നിറഞ്ഞ മറ്റൊരു കുളത്തിൽ തെരച്ചിൽ നടത്തി. നിറയെ ചെളി നിറഞ്ഞ കുളമായിരുന്നു. ഒരറ്റം മുതൽ മറ്റേ അറ്റം വരെ കമ്പുപയോഗിച്ച് ചെളികുത്തിനോക്കി വേണമായിരുന്നു മുന്നോട്ടുനിങ്ങാന്‍.
. എന്നാൽ ഈ കുളത്തിലെ പരിശോധനയിലും കുട്ടിയെ കണ്ടെത്തിയില്ല. തുടർന്ന് അൽപം ദൂരെയുള്ള കുളത്തിൽ നിന്നുമാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.
20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പാലക്കാട് ജില്ല ആശുപ്രത്രിയിലേക്ക് കൊണ്ടുപോയി










0 comments