തെരുവുനായ ആക്രമണം; നാല് പേർക്ക് പരിക്ക്; മൂന്ന് വയസുകാരനെ കടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചു

കോഴിക്കോട് : വടകര, തിരുവള്ളൂരിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസുള്ള കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്.
കുട്ടിയെ നായ കടിച്ചുകൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ നായയെ കല്ലെറിഞ്ഞ് ഓടിച്ചു. വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments