Deshabhimani

യമനിൽ സംഘർഷം അവസാനിപ്പിക്കാൻ യുഎൻ – ഹൂതി ചർച്ച

united nations
വെബ് ഡെസ്ക്

Published on Sep 29, 2026, 10:43 PM | 1 min read

മനാമ: യമനിൽ ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള സർക്കാർ സേനയും തമ്മിൽ പോരാട്ടം തുടരുന്നതിനിടെ സമാധാന ചർച്ചകൾക്ക്‌ തുടക്കം. യുഎൻ പ്രതിനിധി ഹാൻസ് ഗ്രണ്ട്ബർഗ് മസ്‌കറ്റിൽ ഹൂതി മധ്യസ്ഥൻ മുഹമ്മദ് അബ്ദുൽ സലാമുമായി കൂടിക്കാഴ്ച നടത്തി.


റിയാദിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായും യമൻ അന്താരാഷ്ട്ര അംഗീകൃത സർക്കാരുമായും ചർച്ചകൾ പൂർത്തിയാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഹുദെയ്ദയിലെ തന്ത്രപ്രധാന നഗരമായ മോഖയും ചെങ്കടൽ ദ്വീപുകളും പിടിച്ചെടുത്ത് ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് ഹൂതികൾ.


പടിഞ്ഞാറൻ തായിസിലെ അൽ റുബൈ, ലാഹ്ജ്, അൽ ദാലി, മാരിബ് മേഖലകളിൽ സർക്കാർ സൈന്യവും ഹൂതികളും കനത്ത പോരാട്ടത്തിലാണ്. സർക്കാർ സേനക്ക് പിന്തുണയായി സൗദി സഖ്യസേനയും വ്യോമാക്രമണം തുടരുകയാണ്. യമനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 838 ആയി. 3,640-ലേറെ പേർക്ക് പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home