ad
Deshabhimani

മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പദ്ധതി

print edition 12 മണിക്ക്‌ ഉദ്ഘാടനം ; 
2 മണിക്ക് പണം അക്ക‍ൗണ്ടിൽ

Sthree Suraksha Scheme

മുഖ്യമന്ത്രിയുടെ സ്-ത്രീസുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിനുശേഷം ഗുണഭോക്താവിന്‌ പണം 
കൈമാറിയതിന്റെ രേഖ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറുന്നു. ഐ ബി സതീഷ്‌ എംഎൽഎ, മന്ത്രിമാരായ 
കെ എൻ ബാലഗോപാൽ, എം ബി രാജേഷ്‌ തുടങ്ങിയവർ സമീപം

വെബ് ഡെസ്ക്

Published on Feb 12, 2026, 01:30 AM | 1 min read


തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനം കഴിഞ്ഞ്‌ മണിക്കൂറുകൾക്കകം 10.18 ലക്ഷം ഗുണഭോക്താക്കളുടെയും അക്ക‍ൗണ്ടിൽ പണമെത്തി. മലയിൻകീഴ്‌ ശാന്തംമൂല ഗ്ര‍ൗണ്ടിൽ ആയിരക്കണക്കിന്‌ സ്‌ത്രീകളുടെ സാന്നിധ്യത്തിൽ പകൽ 12നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌.


പദ്ധതിയിൽ അംഗങ്ങളായ അഞ്ചു പേർക്ക്‌ തുക അക്ക‍ൗണ്ടിലെത്തിയതിന്റെ രേഖ മുഖ്യമന്ത്രി കൈമാറി. പകൽ രണ്ടോടെ മുഴുവൻ പേരുടെയും അക്ക‍ൗണ്ടിൽ 1000 രൂപ വീതമെത്തി. 15,88,267 അപേക്ഷകളിൽനിന്ന്‌ പരിശോധന പൂർത്തിയാക്കിയ 10.18 ലക്ഷം സ്‌ത്രീകൾക്ക്‌ 101.80 കോടി രൂ‍പയാണ്‌ ഫെബ്രുവരിയിലെ വിഹിതമായി വിതരണം ചെയ്‌തത്‌. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, മറ്റ്‌ സാമൂഹ്യക്ഷേമ പദ്ധതികളിൽ അംഗമല്ലാത്ത 35–60 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്കും ട്രാൻസ്‌ജെൻഡർ സ്‌ത്രീകൾക്കുമായാണ്‌ പദ്ധതി. welfarepension. lsgkerala.gov.in പോർട്ടൽ വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.


ചടങ്ങിൽ തദ്ദേശമന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനായി. ധനമന്ത്രി കെ എൻ ബാലഗോപാൽ, ഐ ബി സതീഷ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രിയദർശിനി, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്‌ടർ ജെറോമിക്‌ ജോർജ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home