print edition ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്‌താവനകൾ ആപൽക്കരം: ജാഗ്രത പാലിക്കുക- സിപിഐ എം

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സമീപദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടികളും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും ആപല്‍ക്കരമാണെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പ റഞ്ഞു.
വിദ്വേഷം പകര്‍ത്തുന്ന പ്രസ്‌താവനകള്‍ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതാണ്. ഇത് മുളയിലേ നുള്ളിയില്ലെങ്കില്‍ സമൂഹത്തില്‍ സംഘര്‍ഷങ്ങളുണ്ടാകും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ധ്രുവീകരണം സൃഷ്‌ടിക്കുകയും അതിന് രാഷ്‌ട്രീയം ആയുധമാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകാന്‍ അനുവദിക്കരുത്. കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയിലും മറ്റിടങ്ങളിലും ഉയര്‍ന്ന പ്രതികരണങ്ങളിൽ കേരളസമൂഹം പ്രതിഷേധിക്കണം.
രാഷ്‌ട്രീയ പാര്‍ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്വത്തോടെ പെരുമാറണം. രാജ്യത്തെമ്പാടും ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിക്കുകയും വര്‍ഗീയ ധ്രുവീകരണം നടത്തുകയും ചെയ്‌തപ്പോള്‍, വിമുക്തമായിനിന്ന സംസ്ഥാനമാണ് കേരളം. 10 വര്‍ഷമായി വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടായി കേരളത്തെ നയിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. മതനിരപേക്ഷത ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം ഒന്നിക്കണമെന്ന് സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ പ റഞ്ഞു.










0 comments