ad
Deshabhimani

സംസ്ഥാനത്തെ മഴക്കെടുതി: സർക്കാരിന്റെ വീഴ്ചയിൽ മൗനം തുടർന്ന് ബിജെപി

v d satheesan 1
വെബ് ഡെസ്ക്

Published on Aug 04, 2026, 10:47 AM | 1 min read

തിരുവനന്തപുരം: മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും കൃത്യമായി മുന്നൊരുക്കങ്ങൾ സ്വീകരിക്കാതെ കേരളത്തെ ദുരന്തമുഖത്തേക്ക് തള്ളിവിട്ട സർക്കാരിനെതിരെ മൗനം തുടർന്ന് ബിജെപി. സർക്കാരിന്റെ വീഴ്ചയെ ചൂണ്ടിക്കാട്ടുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ ബിജെപി ഇപ്പോഴും മൗനം തുടരുകയാണ്.


ഭക്ഷണംപോലും കിട്ടാതെ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങൾ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി മലപ്പുറത്ത് വിരുന്ന് സൽക്കാരത്തിലും കോഫി ഷോപ്പിന്റെ ഉദ്ഘാടനത്തിന്റെ തിരക്കിലുമായിരുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്യാൻ ബിജെപി ഇതുവരെ മുതിർന്നിട്ടില്ല. സക്കാരിന്റെ തെറ്റ് ചൂണ്ടിക്കാണിക്കാൻ മുതിരാതെ, ഇതൊന്നും അറിയാത്ത ഭാവത്തിൽ മൗനം നടിക്കുകയാണ് ബിജെപി.


കേരളത്തിൽ ബിജെപി-കോൺ​ഗ്രസ് ഡീൽ തെരഞ്ഞെടുപ്പിലുൾപ്പെടെ പലതവണ പുറത്തുവന്നിരുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇവരുടെ ഒത്തൊരുമ കേരളം കണ്ടതുമാണ്. ആ ഡീലിന്റെ ബാക്കിപത്രം മാത്രമാണ് യുഡിഎഫ് സർക്കാരിനെതിരെ ബിജെപി ഇപ്പോൾ സ്വീകരിക്കുന്ന ഈ മൗനം.


കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ അത് ജനങ്ങളെ അറിക്കിക്കുകയോ മുന്നൊരുക്കങ്ങൾ സ്വീകരിക്കുകയോ ചെയ്യാത്തതിന്റെ ഫലമാണ് ദിവസങ്ങളായി കേരളം അനുഭവിക്കുന്നത്. ദുരന്തമുഖത്തേക്ക് രക്ഷപ്രവർത്തനത്തിനിറങ്ങാനായി തങ്ങളുടെ പാർട്ടീപ്രവർത്തകരോട് പോലും നിർദേശിക്കാത്ത ബിജെപി, മുഖ്യമന്ത്രി പറയുന്ന എല്ലാ നുണകൾക്കും മൗനമായി പിന്തുണ കൂടി നൽകുകയാണ്.


എന്നാൽ സർക്കാരിന്റെ ഇത്തരം വീഴ്ചയെ പ്രതിപക്ഷം ശക്തമായ രീതിയിലാണ് വിമർശിച്ചത്. മാത്രമല്ല, ദുരന്തമേഖലകളിൽ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രവർത്തകരോട് നിർദേശിച്ച ഒരേഒരു പാർട്ടിയും സിപിഐ എം മാത്രമാണ്. വെള്ളത്താൽ മുങ്ങിയ സ്ഥലങ്ങളിൽ നേരിട്ടെത്തിയും ആവശ്യമായവർക്ക് ഭക്ഷണമെത്തിച്ചും ഇടുപക്ഷ പ്രവർത്തകർ കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്തമുഖത്ത് തന്നെയുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home